MATTANCHERRY

  • gallery-image

ANITHA THAMPI

Lives and works in Thiruvananthapuram.

Deshappalama: Anju Mozhippadangal

Like myths, Mattancherry is a place that is woven from antiquity and multiplicity. It lives in many layers of occupations, communites, languages, and rthyms. Its character must be composed of the memory, present and will of the people living there.

These speech-portraits are first attempts at confronting the single-person nations of Mattancherry and rendering them in poetry.

ദേശപ്പലമ: അഞ്ച് മൊഴിപ്പടങ്ങൾ

കെട്ടുകഥകളിലെന്നപോലെ പഴമയും പലമയും കൊണ്ട് ഉരുവപ്പെട്ട മട്ടാഞ്ചേരി ദേശം. തൊഴിലുകളുടെ, സമുദായങ്ങളുടെ, മൊഴികളുടെ, ചര്യകളുടെ, അനേക അടരുകളിൽ ജീവിക്കുന്ന ദേശം. അവിടുത്തെ മനുഷ്യരുടെ ഓർമ്മയും വർത്തമാനവും ഇച്ഛയുംകലർന്നൊഴുകുന്നവാണം അതിന്റെ ദേശീയത. ആ ഒറ്റയാൾദേശങ്ങളെ അഭിമുഖീകരിക്കാനും അവയെ കവിതയിൽ പകർത്താനുമുള്ള നീളുന്ന ഒരു ശ്രമത്തിന്റെ തുടക്കമാണ് ഈ അഞ്ച് മൊഴിപ്പടങ്ങൾ:

മൈമുണ്ണി അലി:

ഓട്ടമുക്കാലിന് നൂറുചാള കിട്ടുന്ന കാലത്ത് മീൻ വിറ്റിരുന്ന, 1953 ലെ കപ്പൽത്തൊഴിലാളിസമരത്തിൽ കാലിൽ വെടിയേറ്റ, ഇന്നും നിത്യേന പച്ചമീനെടുത്ത് നടന്ന് വിൽക്കുന്ന ഒരു തലമുറയുടെ ആൾരൂപം

Maimunni Ali: Was shot in the leg in the ship labourers strike of 1953. Used to sell fish when a hundred chalas went for a few paise. Sells fish even today.

നെൽ‌സൺ ഫെർണാണ്ടസ്:

മെഹ്‌ബൂബ് പാടി അനശ്വരമായ അനേകം പാട്ടുകൾക്ക് വരികൾ എഴുതിയ, നാടകകാരനും തൊഴിലാളി സംഘടനാ പ്രവർത്തകനുമായ കൊച്ചിയുടെ എഴുത്തുകാരൻ

Nelson Fernandez: Union leader, playwright, and songwriter for Mehboob.

സാറാ കോഹൻ:

അഞ്ചുനൂറ്റാണ്ടു നീണ്ട ജൂതജീവിതത്തിന്റെ  അവശേഷിക്കുന്ന ഏകാന്തമായ ഒരു കണ്ണി.

Sara Cohen: She is the lone remainder of the 500 years of the Jewish life in Kochi.

ചന്ദ്രകല:

വീട്ടുതളത്തിൽ നിത്യന പൂർണ്ണചന്ദ്രന്മാരെപ്പോലെയുള്ള പപ്പടങ്ങൾ ഉണ്ടാക്കുന്ന, ഒരുപക്ഷെ അവസാനതലമുറയിലെ വേലവഴക്കമുള്ള കൈകളുടെ ഉടമ

Chandralekha: Makes moon- shaped pappadams daily in her house. Perhaps part of the last generation who has this manual skill.

പ്രാട്ടി:

നാല് നൂറ്റാണ്ട് മുൻപ് ഡച്ചുകാർ തുണിയലക്കുവാൻ തമിഴകത്തു നിന്ന് കൊണ്ടുവന്ന് മൈനാത്തു വെളിയിൽ പാർപ്പിച്ച വണ്ണാർ സമുദായത്തിലെ, നിത്യവേലയുടെ തുടരുന്ന ചിത്രം.

Pratti: Descendent of the clothes-washing Vannar community that the Dutch brought to Kochi and lodged in Veli.

ANITHA THAMPI

Anitha Thampi is a poet and a writer. Anitha Thampi is a poet and a writer. Anitha Thampi is a poet and a writer. Anitha Thampi is a poet and a writer. Anitha Thampi is a poet and a writer. Anitha Thampi is a poet and a writer.