• gallery-image

MATTANCHERRY

Curated by Riyas Komu

Mattancherry explores the contemporary spatial, social, historical, and temporal shifts of the location by way of investigating the history of labourers and working class, internal migrations, traceable pasts, intangible cultures, stories, and memories. While much has been written and made of Mattancherry, its glorious past and unreliable present, little has been said of the actual people who inhabit the land. In every instance, they fade into the dark abyss of silence and temporal narratives used to extend specific agendas. But these explorations remain strictly within the ‘gaze of the tourist’ and fail to account for the spirit of Mattancherry built over centuries through trade, cultural exchanges, and ideas of coexistence that lie beyond the facilities of mere cosmopolitanism and multiculturalism.

It is perhaps this entwined cohesion that allows the people of Mattancherry to live and die together, especially at a time when the world is divided into throes of cultural incomprehension and forcible homogenisation. The enduring resilience and contentment of life in Mattancherry allows for it to remain unashamedly itself, to steadfastly support and maintain its social life, networks, and support systems unbroken by institutions of capital and anchor it - to the place, to its people, and to its communities. Perhaps it’s this rootedness, this contentment that ignited a certain fear in authorities who have, at various points in time, attempted to designate it as a slum, annihilate its inhabitant’s sense of belonging to the place, and establish modern apparatuses for social, spatial, and cultural division. It’s not as if their marginalisation (from politics, progress, civil liberties, civic functioning, basic amenities) is entirely in the past.

That’s also why it becomes easier for the casual observer or the ‘tourist’ to believe and focus only on the contemporary narratives of Mattancherry which revolves around the breathless urgency in establishing it as a prime example of the counter-argument to globalisation. While this has some merit, Mattancherry is so much more than the ghost of it’s past and present.

Mattancherry, the exhibition, seeks to not only move beyond the established microcosms but also to suggest the multi-layered aesthetic, cultural, social, and even abstract sentiments expressive of different multi-cultural perspectives - of looking at and seeing Mattancherry, the place through its people.

....and this coming together is our first step in celebrating the people of Mattancherry.

Riyas Komu

മട്ടാഞ്ചേരിയിലെ വേലക്കാരുടെയും തൊഴിലാളിവര്‍ഗ്ഗത്തിന്‍റെയും ഉള്‍ക്കുടിയേറ്റങ്ങളുടെയും എത്തിപ്പിടിക്കാനാവുന്ന പഴമകളുടെയും സംസ്കാരങ്ങളുടെയും കഥകളുടെയും ഓര്‍മ്മകളുടെയും ചരിത്രാന്വേഷണങ്ങള്‍വഴി അവിടത്തെ സമകാലീനവും സ്ഥലപരവും ചരിത്രപരവുമായ വ്യതിയാനങ്ങളിലേക്കുള്ള പര്യവേഷണമാണ് മട്ടാഞ്ചേരി എന്ന കലാപ്രദര്‍ശനം. ഇവിടത്തിന്‍റെ പ്രഭാവത്തെപ്പറ്റിയും വര്‍ത്തമാനകാല അസുരക്ഷിതത്വങ്ങളെപ്പറ്റിയും ഏറെപ്പറഞ്ഞിട്ടുമെഴുതിയിട്ടുമുണ്ടായിട്ടും മട്ടാഞ്ചേരിനിവാസികളെപ്പറ്റി ആരും അത്ര പറഞ്ഞു കേള്‍ക്കുന്നില്ല. അവര്‍ ഏതോ നിശബ്ദാന്ധകൂപത്തിലാണ്. അല്ലെങ്കില്‍ ചിലവേളകളിലെ പ്രത്യേകതാല്പ്പര്യങ്ങളുടെയും അജണ്ടകളുടെയും ആഖ്യാനോപകരണങ്ങളാണവര്‍. വിനോദസഞ്ചാരീനോട്ടങ്ങള്‍ക്കപ്പുറം അതിന്‍റെ ബഹുലസംസ്കൃതി ആഗോളനാഗരികത തുടങ്ങിയ പരസ്യവാചകങ്ങള്‍ക്കപ്പുറം ക്രയവിക്രയങ്ങളുടെയും സംസ്കാരവിനിമയങ്ങളുടെയും സഹവര്‍ത്തിത്തങ്ങളുടെയും ഊര്‍ജസ്ഫുരണങ്ങള്‍ തീര്‍ത്ത മട്ടാഞ്ചേരിയെ എവിടെയും കാണാനില്ല.

അഗ്രാഹ്യതയിലൂടെയും സമജാതീയമാക്കപ്പെടലുകളിലൂടെയും ഇന്ന് ലോകം പിളര്‍ന്നുനോവുമ്പോള്‍ ഇത്തരമൊരു ചേര്‍ച്ചയും പരസ്പരാശ്രയത്വവുമാണ് മട്ടാഞ്ചേരിക്കാരെ ഒരുമിച്ചുജീവിക്കാനും മരിക്കുവാനും സഹായിക്കുന്നത്. ഇവിടെയുള്ള അതിജീവന ശക്തിയും ജീവിതസന്തുഷ്ടിയും കാരണം മട്ടാഞ്ചേരിക്ക് മറ്റൊന്നുമാകേണ്ടതില്ല. ഇവിടത്തെ ജീവിതവ്യവസ്ഥകളുടെ പിന്തുണ വലയങ്ങള്‍ നവമൂലധനത്തിന്‍റെ ആഘാതത്തില്‍ തകരാതെ ശേഷിക്കുന്നു. അത് ആളുകളിലും സമഷ്ടികളിലും വേരുറപ്പിക്കുന്നു. ഈ വേരുപടലങ്ങളായിരിക്കാം അധികാരികളെ മട്ടാഞ്ചേരിയെപ്പറ്റി ആശങ്കാകുലരാക്കുന്നത്. സാമൂഹികവും സാംസ്കാരികവും വാസ്തുപരവുമായ വിള്ളലുകളില്‍ അവര്‍ അവരുടെ പദ്ധതികള്‍ക്ക് രൂപം കൊടുക്കുന്നു. അവശ്യഘടകങ്ങളായ അടിസ്ഥാനസൌകര്യങ്ങള്‍, വ്യക്തികളുടെ അഭിവൃദ്ധി, സാമൂഹിക സ്വാതന്ത്ര്യം  എന്നീ പ്രശ്നങ്ങളില്‍ നിന്നും ആള്‍ക്കാരെ അകലത്താക്കുന്ന അധികാരപ്രയോഗങ്ങള്‍ മട്ടാഞ്ചേരിയുടെ ഭൂതകാലത്ത് മാത്രമുള്ളതല്ല. ആഗോളവല്ക്കരണത്തിന്‍റെ എതിര്‍സാധ്യതയായി മട്ടാഞ്ചേരിയെ പ്രകീര്‍ത്തിക്കുന്ന ചിത്രങ്ങള്‍ ഒരുപക്ഷെ എളുപ്പമായിരിക്കാം. എന്നാല്‍ മട്ടാഞ്ചേരിയുടെ അകംപൊരുള്‍ അതിന്‍റെ ഭൂതത്തിലും കാഴ്ചപ്പുറങ്ങളിലും  മാത്രമുള്ളതല്ല.

മട്ടാഞ്ചേരിയെന്ന പ്രദര്‍ശനം പ്രഖ്യാതമായ പലപ്രമാണങ്ങള്‍ക്കുമപ്പുറം പോകനാഗ്രഹിക്കുന്നു. ലാവണ്യത്തെയും സംസ്ക്കാരത്തെയും അമുര്‍ത്തതയെയും കുറിച്ചുള്ള വൈവിധ്യപൂര്‍ണവും പലഅടരുകളുള്ളതുമായ ഒരു  കാഴ്ചാ സാധ്യത മട്ടാഞ്ചേരിഎന്ന സ്ഥലവും അവിടത്തെ ജനതയും കലാവിഷ്ക്കാരത്തിതിനു പ്രമേയമാകുമ്പോള്‍ ഉയര്‍ന്നുവരുന്നു.

മട്ടാഞ്ചേരിയുടെ ജനതയെ ആഘോഷിക്കുന്നതിന്‍റെ ആദ്യപടിയാണീകൂടിച്ചേരല്‍
 
റിയാസ് കോമു

Participating Artists